നഗരസഭ ഓഫീസ് വളപ്പിനുള്ളിലെ ഗാന്ധിപ്രതിമയിൽ ബി.ജെ.പിയുടെ കൊടി കെട്ടിയ സംഭവത്തിലെ പ്രതി പോലീസ് പിടിയിലായി. പാലക്കാട് തിരുനെല്ലായി സ്വദേശിയായ ആളാണ് പിടിയിലായതെന്നും ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും പൊലീസ് അറിയിച്ചു. ജില്ലാ ആശുപത്രിയുടെ മുന്നിലുണ്ടായിരുന്ന ബിജെപിയുടെ കൊടിയാണ് പ്രതിമയിൽ കെട്ടിവച്ചതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി.
Written by –
|
Last Updated : Jan 13, 2021, 01:39 PM IST