Sunday, February 28, 2021
  • Home
  • Privacy Policy
  • Contact Us
Malayalam Varthakal
  • Home
  • Kerala
  • India
  • World News
  • Sports
  • Entertainment
  • Tech News
No Result
View All Result
Malayalam Varthakal
Home India

Shiv Sena: പെട്രോള്‍ വില 100 കടന്നത് ആഘോഷിക്കുന്നതിന് പകരം ക്രെഡിറ്റ്​ കോണ്‍ഗ്രസിന്​ നല്‍കി, കേന്ദ്രത്തെ പരിഹസിച്ച് ശിവസേന

February 22, 2021
in India
0
50
SHARES
501
VIEWS
Share on FacebookShare on Twitter

Mumbai: ഇന്ധനവിലക്കയറ്റത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച്   Shivsena… 

പെട്രോള്‍ നൂറ് കടന്നത്‌ ആഘോഷിക്കുന്നതിനുപകരം അതിന്‍റെ ക്രെഡിറ്റ്  കോണ്‍ഗ്രസിന്​ നല്‍കുകയാണ് കേന്ദ്രം ചെയ്തത് എന്നാണ്  ശിവസേന  (Shiv Sena) പറയുന്നത്…!!  

രാമക്ഷേത്ര നിര്‍മാണത്തിന്​ പണംപിരിച്ച്‌​ നടക്കാതെ ഇന്ധനവില  (Fuel Price) കുറയ്ക്കണമെന്നാണ് ​ ശിവസേന മുഖപത്രമായ സാംമ്​നയിലൂടെ ആവശ്യപ്പെടുന്നത്. ഇന്ധനവിലയുമായി ബന്ധപ്പെട്ട് കനത്ത പരിഹാസവും വിമര്‍ശനവുമാണ്  കേന്ദ്ര സര്‍ക്കാരിനെതിരെ ശിവസേന അഴിച്ചുവിട്ടത്​. 

​കൂടാതെ,  2014ല്‍ UPA സര്‍ക്കാരിനെതിരെ രംഗത്തെത്തിയ  ബോളിവുഡ് താരങ്ങള്‍ ഇന്ധനവില ഉയരുന്നതില്‍ മൗനം പാലിക്കുന്നതിനേയും എഡിറ്റോറിയലില്‍ വിമര്‍ശനമുണ്ട്​.

2014ന് മുന്‍പ് അക്ഷയ് കുമാറും അമിതാഭ് ബച്ചനും വര്‍ദ്ധിച്ചുവരുന്ന ഇന്ധനവിലയെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിച്ചിരുന്നു. പെട്രോള്‍ വില 100 രൂപ കടന്നതിനുശേഷവും ഇപ്പോള്‍ ഈ സെലിബ്രിറ്റികള്‍ നിശബ്ദരാണ്. നിശബ്ദമായി ഇരിക്കാന്‍ അവരെ ആരോ പ്രേരിപ്പിക്കുന്നതിനാല്‍ അവര്‍ ഇപ്പോള്‍ ശാന്തരാണ്. 2014ന് മുന്‍പ് സര്‍ക്കാരിനെതിരെ വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവകാശം  ഉണ്ടായിരുന്നു. വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവകാശം ഇന്ന് നമുക്ക് നഷ്ടപ്പെട്ടു,  എഡിറ്റോറിയല്‍ പറയുന്നു.

Also read: Fuel Price: ഇന്ധനവിലയില്‍ നടുവൊടിഞ്ഞു പൊതുജനം, ജനത്തെ പിഴിഞ്ഞ് സര്‍ക്കാരുകള്‍

 ‘ജനങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശമുണ്ട്. അവശ്യവസ്തുക്കളുടെ വില നിയന്ത്രിക്കേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണ്. കേന്ദ്രസര്‍ക്കാര്‍ ഇത് മറന്നിട്ടുണ്ടെങ്കില്‍ പൊതുജനം അവരെ ഓര്‍മ്മപ്പെടുത്തും. രാമക്ഷേത്രത്തിനായി സംഭാവന പിരിക്കുന്നതിനുപകരം കുതിച്ചുയരുന്ന  ഇന്ധനവില കുറയ്ക്കുക. ശ്രീരാമന്‍ പോലും ഇതില്‍ സന്തുഷ്ടനാകും’,  തിങ്കളാഴ്ച പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്‍ പറയുന്നു.

അതേസമയം, ശിവസേനയുടെ യുവജന വിഭാഗമായ യുവസേന മുംബൈയില്‍ ഇന്ധനവില വര്‍ദ്ധനവിനെതിരേ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്​ഇതാണോ അഛേ ദിന്‍?  എന്ന തലക്കെട്ടിലാണ്​ ബാനറുകള്‍ സ്ഥാപിച്ചിട്ടുള്ളത്​. മുംബൈയിലെ വിവിധ പെട്രോള്‍ പമ്പുകളിലും  റോഡരികിലും ഇത്തരം പോസ്റ്ററുകള്‍ വ്യാപകമായി പതിച്ചിട്ടുണ്ട്​. കൂടാതെ, 2014 ലും 2021 ലും ഉള്ള പെട്രോള്‍, ഡീസല്‍, LPG നിരക്കുകളും ബാനറുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Also read: Fuel Price: ഇന്ധനവിലയില്‍ റെക്കോര്‍ഡ് കുതിപ്പ്, വില വര്‍ദ്ധനവില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി

‘പെട്രോള്‍ വില 100 കടന്നതില്‍  BJPആഘോഷിക്കുകയാണ്​ വേണ്ടിയിരുന്നത്​. എന്നാല്‍  പ്രധാനമന്ത്രി  അതിന്‍റെ ക്രെഡിറ്റ്​ കോണ്‍ഗ്രസിന്​ നല്‍കി. മുന്‍ സര്‍ക്കാരുകള്‍ ഊജ്ജ ഇറക്കുമതിയെ ആശ്രയിച്ചിരുന്നില്ലെങ്കില്‍ നമ്മുടെ മധ്യവര്‍ഗത്തിന് ഇപ്പോള്‍ ബുദ്ധിമുട്ട് ഉണ്ടാകുമായിരുന്നില്ല എന്നാണ്​  പ്രധാനമന്ത്രി പറയുന്നത്​.  എണ്ണ ശേഖരണത്തിനായി കഴിഞ്ഞ സര്‍ക്കാര്‍ ഇന്ത്യന്‍ ഓയില്‍, ഒഎന്‍ജിസി, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയും എന്നിവ നിര്‍മ്മിച്ചു. എന്നാല്‍  ഇവയെല്ലാം മുന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി വിറ്റു തുലയ്ക്കുകയാണെന്നും മുഖപ്രസംഗത്തിലൂടെ ശിവസേന പറഞ്ഞു.. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Related posts

Crime News: മൂത്തമകളെ ചികിത്സിക്കാന്‍ ഇളയ മകളെ വിറ്റ് മാതാപിതാക്കള്‍

February 27, 2021

Illegal Cockfight: കോഴിപ്പോരിനിടെ പരിക്കേറ്റ് യുവാവിന് ദാരുണാന്ത്യം, പൂവന്‍കോഴി പോലീസ് കസ്റ്റഡിയില്‍

February 27, 2021

Samyukta Kisan Morcha: പെട്രോളിന് നൂറെങ്കില്‍ പാലിനും നൂറ്, കേന്ദ്ര സര്‍ക്കാരിനെതിരെ ക്ഷീരകര്‍ഷകര്‍

February 27, 2021

Hima Das ഇനി ആസ്സാം പോലീസിൽ ഡി.എസ്.പി, കുട്ടിക്കാലം മുതൽ കണ്ട സ്വപ്നത്തിന് സാക്ഷാത്കാരമെന്ന് ഹിമ

February 27, 2021

Source link

Tags: BJPFuel Price HikePetrol Pricepetrol price in IndiaPetrol price todayPrime Minister Narendra ModiShiv Senaഇന്ധനവിലകോണ്‍ഗ്രസ്‌പ്രധാനമന്ത്രി നരേന്ദ്ര മോദിബിജെപിശിവസേന
Previous Post

മൂന്നാം ടെസ്റ്റിൽ അശ്വിൻ ആറ് വിക്കറ്റുകൾ വീഴ്‌ത്തുമോ ? കാത്തിരിക്കുന്നത് അപൂർവ നേട്ടം

Next Post

കോവിഡ് വാക്‌സിന്‍ എടുത്ത മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം

Related Posts

India

Crime News: മൂത്തമകളെ ചികിത്സിക്കാന്‍ ഇളയ മകളെ വിറ്റ് മാതാപിതാക്കള്‍

February 27, 2021
India

Illegal Cockfight: കോഴിപ്പോരിനിടെ പരിക്കേറ്റ് യുവാവിന് ദാരുണാന്ത്യം, പൂവന്‍കോഴി പോലീസ് കസ്റ്റഡിയില്‍

February 27, 2021
India

Samyukta Kisan Morcha: പെട്രോളിന് നൂറെങ്കില്‍ പാലിനും നൂറ്, കേന്ദ്ര സര്‍ക്കാരിനെതിരെ ക്ഷീരകര്‍ഷകര്‍

February 27, 2021
India

Hima Das ഇനി ആസ്സാം പോലീസിൽ ഡി.എസ്.പി, കുട്ടിക്കാലം മുതൽ കണ്ട സ്വപ്നത്തിന് സാക്ഷാത്കാരമെന്ന് ഹിമ

February 27, 2021
Next Post

കോവിഡ് വാക്‌സിന്‍ എടുത്ത മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECOMMENDED NEWS

Tractor rally : UP police ശശിതരൂരിനും മാധ്യമ പ്രവർത്തകർക്കെതിരെയും കേസ്സെടുത്തു

4 weeks ago

വമ്പന്മാരെ പൂട്ടി ഹൈദരാബാദ്; എടികെ മോഹൻ ബഗാനെതിരെ സമനില

3 months ago

Kerala Thiruvonam Bumper BR 75 Lottery 2020 Winner, First Prize: തിരുവോണം ബംപർ; ഒന്നാം സമ്മാനം TB 173964 എന്ന  ടിക്കറ്റിന്

5 months ago

കശ്മീരിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചു, ഒരാൾ പിടിയിൽ

3 months ago

FOLLOW US

  • 81 Followers
  • 103k Subscribers

BROWSE BY CATEGORIES

  • Entertainment
  • India
  • Kerala
  • Sports
  • Tech News
  • World News

BROWSE BY TOPICS

BJP Congress corona coronavirus Corona virus covid 19 Covid News Kerala cricket news gold smuggling case IE Malayalam iemalayalam india Indian express malayalam IPL 2020 kerala Kerala Covid Kerala Covid 19 News Kerala Kerala Covid News Live kerala lottery result kerala lottery result today kerala news Kerala Numbers latest news malayalam news news in malayalam Pinarayi Vijayan Pinarayi Vijayan Press Meet PM Modi Swapna Suresh Thiruvannathapuram thrissur Total patients in Kerala ഐഇ മലയാളം കേരള കോവിഡ് വാർത്തകൾ തത്സമയം കേരള കോവിഡ് കേരളത്തിലെ കോവിഡ് വാർത്തകൾ കോവിഡ് 19 കൊറോണ കൊറോണ വൈറസ് കോവിഡ് 19 തിരുവനന്തപുരം തൃശൂർ പിണറായി വിജയന്റെ വാർത്താസമ്മേളനം പിണറായി വിജയൻ ബിജെപി
  • Home
  • Privacy Policy
  • Contact Us

© 2020 Malayalam Varthakal - Latest Malayalam News

No Result
View All Result
  • Home
  • Kerala
  • India
  • World News
  • Sports
  • Entertainment
  • Tech News

© 2020 Malayalam Varthakal - Latest Malayalam News