മാണി സി.കാപ്പൻ പുതിയ പാർട്ടി പ്രഖ്യാപിച്ചു

പുതിയ പാർട്ടി യുഡിഎഫിൽ ഘടകകക്ഷിയാവും


തിരുവനന്തപുരം: എൻസിപിയിൽ നിന്ന് പുറത്തുപോയ മാണി സി.കാപ്പൻ പുതിയ പാർട്ടി പ്രഖ്യാപിച്ചു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എൻസികെ) എന്നാണ് കാപ്പന്റെ പുതിയ പാര്‍ട്ടിയുടെ പേര്. തിങ്കളാഴ്ച വൈകീട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് കാപ്പൻ പാർട്ടി പ്രഖ്യാപനം നടത്തിയത്.

കാപ്പൻ തന്നെയാണ് പാർട്ടിയുടെ പ്രസിഡന്റ്. ബാബു കാർത്തികേയൻ ജനറൽ സെക്രട്ടറിയായിരിക്കും.സുൾഫിക്കർ മയൂരി, പി.ഗോപിനാഥ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും സിബി തോമസിനെ ട്രഷററായും തിരഞ്ഞെടുത്തു. വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളെയും തിരഞ്ഞെടുത്തിട്ടുണ്ട്.

Read More: എൽഡിഎഫ് എന്നോട് കാണിച്ചത് അനീതി: മാണി സി.കാപ്പൻ

നേരത്തെ എൽഡിഎഫ് വിട്ട കാപ്പൻ യുഡിഎഫിൽ പ്രവേശിക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു. എൻസികെയെ ഘടകകക്ഷിയായി യുഡിഎഫിൽ ഉൾപ്പെടുത്തണമെന്ന് മുന്നണി നേതൃത്വത്തെ അറിയിച്ചതായി കാപ്പൻ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ പാല അടക്കം മൂന്ന് സീറ്റുകൾ എൻസികെ ആവശ്യപ്പെടാനാണ് സാധ്യത. നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ സീറ്റ് ലഭിക്കാത്തതിനെത്തുടർന്നാണ് മാണി സി.കാപ്പൻ എൽഡിഎഫുമായി തെറ്റിപ്പിരിഞ്ഞത്. തുടർന്ന് എൻസിപിയിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു.

Read More: എൽഡിഎഫ് കാണിച്ചത് നീതികേട്, പാലായിൽ വീണ്ടും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കും: മാണി സി.കാപ്പൻ

എൽഡിഎഫ് തന്നോട് വൻ നീതികേട് കാണിച്ചുവെന്നും യുഡിഎഫിൽ ഘടകകക്ഷിയായി ചേരുമെന്നും കാപ്പൻ പറഞ്ഞിരുന്നു. പുതിയ പാർട്ടിയെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്നായിരുന്നു അദ്ദേഹം നേരത്തെ പറഞ്ഞതെങ്കിലും പിന്നീട് പുതിയ പാർട്ടി രൂപീകരിക്കാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു. ഇതിനിടെ കാപ്പൻ കോണ്‍ഗ്രസില്‍ ചേരണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ള നേതാക്കൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു,

യുഡിഎഫിന്റെ ഭാഗമായി നിന്ന് പാലായിൽ വീണ്ടും വമ്പൻ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും മാണി സി.കാപ്പൻ പറഞ്ഞിരുന്നു. പാലായിൽ ജോസ് കെ.മാണിയായിരിക്കും എൽഡിഎഫ് സ്ഥാനാർഥിയാകുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.


Web Title:

Mani c kappan announced new party nationalist congress kerala nckRelated posts

Source link

Related Posts

Next Post

Leave a Reply

Your email address will not be published. Required fields are marked *

RECOMMENDED NEWS

FOLLOW US

BROWSE BY CATEGORIES