Bigg Boss Malayalam 3: മിഷേലിനെ കണ്ട് പരിചയത്തിനപ്പുറം അറിയില്ലെന്ന് ഡിംപൽ; എന്നാൽ തന്റെ കൈവശം എല്ലാത്തിനും തെളിവുണ്ടെന്ന് മിഷേലും, ഇരുവരും നേർക്കുന്നേർ


Bigg Boss Malayalam 3: ബിഗ് ബോസ് വീട്ടിൽ ഇന്നത്തെ എപ്പസോഡ് ആരംഭിക്കുന്നത് തന്നെ അടിയോടുകൂടിയാണ്. സജ്നയുടെ ബെഡിലെ സാധനങ്ങൾ അവരുടെ അനുമതിയില്ലാതെ മാറ്റിയതാണ് പ്രശ്നത്തിന് കാരണം. ഇതിന്റെ പേരിൽ ഡിംപലും സജ്ന കയർക്കുന്നു. എന്നാൽ അവസാനം പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയ ശേഷമാണ് എല്ലാവരും കിടന്നുറങ്ങുന്നത്.

ഒമ്പതാം ദിനം വീണ്ടും പാട്ടും ഡാൻസുമായി പുനഃരാരംഭിച്ചു. ഡിംപലിന്റെ ‘ഫാബ്രിക്കേറ്റഡ് സ്റ്റോറി’ ഇന്നും വീട്ടിലെ പ്രധാന ചർച്ച വിഷയമാകുന്നു. ഓരോരുത്തരും സംഭവത്തിൽ തങ്ങളുടെ അഭിപ്രായം പറയുകയാണ്. അതോടൊപ്പം ഇന്നലെ രാത്രി നടന്ന കിടക്ക മാറ്റൽ വിഷയത്തിലും അഭിപ്രായപ്രകടനം നടക്കുന്നു.

അതേസമയം ഡിംപലും മിഷേലും നേർക്കുന്നേറും എത്തുന്നു. മിഷേലിനെ ബാക്ക് സ്റ്റേജിൽ കണ്ടുള്ള പരിചയം മാത്രമേ ഉള്ളുവെന്ന് ഡിംപൽ പറയുമ്പോൾ എന്നാൽ അങ്ങനെയല്ലെന്നും തന്റെ കയ്യിൽ വ്യക്തമായ തെളിവുകളുണ്ടെന്നും മിഷേലും വാദിക്കുന്നു. ഇതിനെല്ലാം ശേഷം വലിയൊരു അടിയ്ക്ക് ഭക്ഷണമേശയ്ക്കും ചുറ്റും വേദിയായി. ഋതു ടീം മാറിയതിനെതിരെ റംസാൻ രംഗത്തെത്തിയതാണ് പ്രശ്നത്തിന് കാരണം.

സൂര്യ പറഞ്ഞതിലെ തെറ്റാണെന്നും താനൊന്നും ചെയ്തട്ടില്ലെന്നും ഋതു പറഞ്ഞെങ്കിലും റംസാൻ തന്റെ നിലപാടിൽ ഉറച്ചു നിന്നതോടെ പ്രശ്നം ഗുരുതരമായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.


Web Title:

Bigg boss malayalam season 3 february 23 episode live updates mohanlal



Related posts

Source link

Related Posts

Next Post

Leave a Reply

Your email address will not be published. Required fields are marked *

RECOMMENDED NEWS

FOLLOW US

BROWSE BY CATEGORIES