ആർടിപിസിആർ നിർബന്ധം; അതിർത്തിയിൽ നിലപാടിലുറച്ച് കർണാടകം

അതിര്‍ത്തികളില്‍ തടയുന്നതൊഴിവാക്കാന്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു


ബെംഗളൂരു: കേരളത്തിൽ നിന്ന് സംസ്ഥാനത്തേക്ക് എത്തുന്നവർക്ക് ആർടിപിസിആർ ഫലം നിർബന്ധമാക്കിയ നിലപാടിലുറച്ച് കർണാടകം. കേരളത്തില്‍ നിന്നുള്ളയാത്രക്കാരെയും വാഹനങ്ങളെയുംകര്‍ണാടക അതിര്‍ത്തികളില്‍ തടയുന്നതൊഴിവാക്കാന്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. എന്നാൽ നിയന്ത്രണത്തില്‍ ഇളവില്ലെന്ന് മുഖ്യമന്ത്രിക്ക് കര്‍ണാടക ആരോഗ്യമന്ത്രി മറുപടി നൽകി.

കര്‍ണാടകം നിയന്ത്രണം ഏര്‍പ്പടുത്തിയത് മൂലം വിദ്യാര്‍ഥികളും ആശുപത്രി ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവരും വലിയ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. അവശ്യസാധനങ്ങള്‍ കൊണ്ടുവരുന്ന വാഹനങ്ങള്‍ പോലും തടയുന്ന സ്ഥിതിയുണ്ട്. അന്തര്‍സംസ്ഥാന യാത്രയ്ക്ക് നിയന്ത്രണം പാടില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിന് വിരുദ്ധമാണ് ഈ നടപടിയെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

എത്രയും പെട്ടെന്ന് ഇക്കാര്യത്തില്‍ അനുകൂലമായ നടപടി ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ അതിര്‍ത്തി കടത്തിവിടേണ്ടെന്നാണ് കർണാടകത്തിന്റെ തീരുമാനം.

അതേസമയം തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ പ്രശ്നം രമ്യമായി ഉടനടി പരിഹരിക്കാന്‍ ബിജെപി കാസർഗോഡ് ജില്ലാ നേതൃത്വവും സജീവമായി രംഗത്തുണ്ട്. അന്തർസംസ്ഥാന യാത്രയ്ക്ക് നിയന്ത്രണം പാടില്ലെന്ന കേന്ദ്ര സർക്കാരിന്‍റെ നിർദേശത്തിന് വിരുദ്ധമായ നടപടി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നൽകിയ ഹർജി നാളെ കർണാടക ഹൈക്കോടതി പരിഗണിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.


Web Title:

Karnataka stick on covid test mandatory for inter state transportationRelated posts

Source link

Related Posts

Next Post

Leave a Reply

Your email address will not be published. Required fields are marked *

RECOMMENDED NEWS

FOLLOW US

BROWSE BY CATEGORIES