മാസ്ക്കില്ലാതെയാണോ പുറത്തിറങ്ങി നടക്കുന്നത്?; ദീപികയോട് ആരാധകർ

മുംബൈയിലെ ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു ദീപിക


Related posts

വ്യാഴാഴ്ച രാത്രി ഒരു റെസ്റ്റോറന്റിൽ നിന്നും പുറത്തിറങ്ങി വരുന്ന ദീപിക പദുകോണിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ കവരുന്നത്. മുംബൈയിലെ ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു ദീപിക. റെസ്റ്റോറന്റിൽ നിന്നും പുറത്തിറങ്ങിയ ദീപികയെ ഒരു കൂട്ടം ആരാധകർ വളഞ്ഞു. ആൾക്കൂട്ടത്തിൽ നിന്നും രക്ഷപ്പെട്ട് കാറിൽ കയറി പോകുന്ന ദീപികയെ ആണ് വീഡിയോയിൽ കാണാനാവുക.

വീഡിയോ വൈറലായതോടെ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ ദീപികയെ വിമർശിക്കുകയാണ് ആരാധകരും സോഷ്യൽ മീഡിയയും. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന കോവിഡ് മാനദണ്ഡം ദീപിക പാലിച്ചില്ല എന്നാണ് വിമർശകർ പറയുന്നത്. മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ദീപിക ചെയ്തത് ശരിയായില്ലെന്ന് ചൂണ്ടികാണിക്കുകയാണ് വിമർശകർ.

ശകുൻ ബാത്രയുടെ ചിത്രമാണ് ഇനി ദീപികയെ കാത്തിരിക്കുന്നത്. ചിത്രത്തിൽ ദീപികയ്ക്ക് ഒപ്പം ചിത്രത്തിൽ സിദ്ധാന്ത് ചതുർവേദിയും അനന്യ പാണ്ഡെയും പ്രവർത്തിക്കുന്നുണ്ട്. രൺവീറിനൊപ്പം അഭിനയിച്ച കപിൽ ദേവിന്റെ ബയോപിക് ചിത്രം 83യുടെ റിലീസ് കാത്തിരിക്കുകയാണ് താരം. ചിത്രത്തിൽ കപിൽ ദേവിന്റെ ഭാര്യ റോമി ഭാട്ടിയയുടെ വേഷത്തിലാണ് ദീപിക എത്തുന്നത്.

Read more: എന്റെ പ്രിയപ്പെട്ടവളേ… വിവാഹ വാർഷിക ദിനത്തിൽ ദീപികയോട് രൺവീറിന് പറയാനുള്ളത്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and FacebookWeb Title:

Deepika padukone viral video fans ask where is your face maskSource link

Related Posts

Next Post

Leave a Reply

Your email address will not be published. Required fields are marked *

RECOMMENDED NEWS

FOLLOW US

BROWSE BY CATEGORIES