കുസൃതികളുമായെത്തി ക്യാമ്പസുകളുടെ പ്രിയങ്കരിയായ നായിക

മലയാളിത്തം തുളുമ്പുന്ന നായികമാർ അരങ്ങു വാഴുന്നിടത്തേക്കാണ് മോഡേൺ പെൺകുട്ടിയായി എത്തി ഈ നടി പ്രേക്ഷകപ്രീതി നേടിയത്


Related posts

കളിയും ചിരിയും കുറുമ്പുമൊക്കെയായി എത്തി മലയാളികളുടെ ഹൃദയം കവർന്ന നായികയാണ് റോമ അസ്രാണി. ഒരു സമയത്ത് ക്യാമ്പസുകളുടെ പ്രിയങ്കരിയായിരുന്ന റോമ ഇപ്പോൾ സിനിമകളിൽ അത്ര സജീവമല്ല. റോമയുടെ കുട്ടിക്കാല ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. കുതിരപ്പുറത്തിരിക്കുകയാണ് കുഞ്ഞ് റോമ.

Read more: അന്ന് ആരുമെന്നെ പിന്തുണച്ചില്ല; വിവാഹബന്ധം വേർപ്പെടുത്തിയ നാളുകളോർത്ത് അമല പോൾ

മലയാളിത്തം തുളുമ്പുന്ന നായികമാർ അരങ്ങു വാഴുമ്പോഴാണ് മോഡേൺ പെൺകുട്ടിയായി എത്തി റോമ ശ്രദ്ധ നേടുന്നത്. ‘നോട്ട്ബുക്ക്’ എന്ന തന്റെ ആദ്യ മലയാളചിത്രത്തിലൂടെ തന്നെ റോമ പ്രേക്ഷകരുടെ ഇഷ്ടം കവർന്നു. തന്റേടമുള്ള കഥാപാത്രങ്ങളാണ് പിന്നീട് റോമയെ തേടി കൂടുതലും എത്തിയത്. ചോക്ലേറ്റ്, ലോലി പോപ്പ്, മിന്നാമിന്നിക്കൂട്ടം, കളേഴ്‌സ്, ജൂലൈ 4, ട്രാഫിക്, കാസനോവ, ഗ്രാന്റ്മാസ്റ്റര്‍, ചാപ്പാക്കുരിശ് എന്നിങ്ങനെ നിരവധി വിജയചിത്രങ്ങളുടെ ഭാഗമാവാനും റോമയ്ക്ക് സാധിച്ചു, അതിനിടെ മലയാളത്തിനൊപ്പം തന്നെ തമിഴിലും തെലുങ്കിലും കന്നടയിലും റോമ തന്റെ ഭാഗ്യം പരീക്ഷിച്ചു. ഇരുപത്തിയഞ്ചിൽ ഏറെ ചിത്രങ്ങളിലാണ് റോമ ഇതിനകം അഭിനയിച്ചത്.

സിന്ധിക്കാരനായ അച്ഛന്റെയും മലയാളിയായ അമ്മയുടെയും മകളായി തമിഴ്നാട്ടിലെ ത്രിച്ചിയിലാണ് റോമ ജനിച്ചത്. 2005ൽ ‘മിസ്റ്റർ എറബാബു’ എന്ന തെലുങ്ക് ചിത്രത്തിലൂടെ ആയിരുന്നു റോമയുടെ അരങ്ങേറ്റം. എന്നാൽ റോമയ്ക്ക് കരിയറിൽ ബ്രേക്ക് സമ്മാനിച്ചത് ‘നോട്ട്ബുക്ക്’ ആണ്. ചിത്രത്തിലെ റോമയുടെ പ്രകടനം ഏറെ ചർച്ച ചെയ്യപ്പെടുകയും മികച്ച സഹതാരത്തിനുള്ള ഫിലിംഫെയർ​ അവാർഡ് റോമയെ തേടിയെത്തുകയും ചെയ്തു.

Read more: ഷൂട്ടിങ്ങിനായി വീട് വിട്ടുനൽകി, ഒടുവിൽ സിനിമ നടിയായി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and FacebookWeb Title:

Indian model turned actress childhood photosSource link

Related Posts

Next Post

Leave a Reply

Your email address will not be published. Required fields are marked *

RECOMMENDED NEWS

FOLLOW US

BROWSE BY CATEGORIES