പ്രശസ്തനായ അച്ഛന്റെ പ്രശസ്തയായ മകൾ

വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ കൊണ്ടു തന്നെ ജനപ്രീതി നേടിയ ഈ നടി മികച്ചൊരു ഗായിക കൂടിയാണ്


അച്ഛനമ്മമാരുടെ പാരമ്പര്യം പിൻതുടർന്ന് സിനിമാലോകത്ത് എത്തിയ ചില താരങ്ങളുണ്ട്. അതിൽ ഒരാളാണ് നടി ശ്രദ്ധ കപൂർ. ബോളിവുഡ് താരം ശക്തി കപൂറിന്റെ മകളായ ശ്രദ്ധ ‘തീൻ പത്തി’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. ശക്തി കപൂറിനൊപ്പം നിൽക്കുന്ന ശ്രദ്ധയുടെ ഒരു കുട്ടിക്കാലചിത്രമാണ് ഇപ്പോൾ​ ശ്രദ്ധ കവരുന്നത്.

വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ കൊണ്ടു തന്നെ ജനപ്രീതി നേടിയ ശ്രദ്ധ മികച്ചൊരു ഗായിക കൂടിയാണ്.

ഒരു കാലത്ത് ഹാസ്യവേഷങ്ങളിലും, വില്ലൻ വേഷങ്ങളിലും തിളങ്ങിയ ശക്തി കപൂറിനു ശ്രദ്ധയെ കൂടാതെ ഒരു മകൻ കൂടിയുണ്ട്, സിദ്ധാനന്ത് കപൂർ. ബോളിവുഡിൽ അസിസ്റ്റന്റ് ഡയറക്ടറായി കരിയർ ആരംഭിച്ച സിദ്ധാനന്ത് പതിനഞ്ചോളം ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ശിവാംഗിയാണ് ശക്തി കപൂറിന്റെ ഭാര്യ. മറാത്തി നടീയായ പദ്മിനി കോലാപുരിയുടെ സഹോദരിയാണ് ശിവാംഗി.

Shraddha Kapoor, Shraddha Kapoor childhood photo, Shraddha Kapoor photos, ശ്രദ്ധ കപൂർ

അച്ഛനമ്മമാർക്കും സഹോദരനുമൊപ്പം ശ്രദ്ധ

മുൻപും ശ്രദ്ധ തന്റെ കുട്ടിക്കാലചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ​ പങ്കുവച്ചിട്ടുണ്ട്. “അന്നെനിക്ക് മുയൽപ്പല്ലുണ്ടായിരുന്നപ്പോൾ…” എന്നാണ് ഒരു ചിത്രത്തിന് ശ്രദ്ധ നൽകിയ അടിക്കുറിപ്പ്.

‘ലവ് കാ ദ എൻഡ്’ ആയിരുന്നു ശ്രദ്ധ നായികയായ ആദ്യചിത്രം. 2013ൽ പുറത്തിറങ്ങിയ ‘ആഷിഖി 2’ ഹിറ്റായതോടെ ശ്രദ്ധയുടെ ജനപ്രീതി വർധിച്ചു. ‘ഏക് വില്ലൻ’, ‘ഹൈദർ’ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രദ്ധയുടെ അവസാനചിത്രം പ്രഭാസ് നായകനായ ‘സാഹോ’ ആയിരുന്നു.

Read more: കാമുകി അനുഷ്ക മറന്നാലും വിരാട് കോഹ്‌ലിയെ ശ്രദ്ധ കപൂർ മറക്കില്ല

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook



Web Title:

Bollywood actress with her father childhood photo throwback



Related posts

Source link

Related Posts

Next Post

Leave a Reply

Your email address will not be published. Required fields are marked *

RECOMMENDED NEWS

FOLLOW US

BROWSE BY CATEGORIES