ഈ മാസ്ക് അൽപ്പം സ്പെഷലാണ്; മമ്മൂട്ടിയുടെ മാസ്കിനു പിന്നാലെ ആരാധകർ

ജർമ്മൻ ബ്രാൻഡായ ബോസിന്റെ മാസ്കാണ് മമ്മൂട്ടി അണിഞ്ഞിരിക്കുന്നത്


Related posts

താരങ്ങളുടെ സ്റ്റൈൽ, അവർ അണിയുന്ന വാച്ചുകൾ, ഡ്രസ്സുകൾ, ആക്സസറീസ് എന്നിവയെല്ലാം പലപ്പോഴും ആരാധകർ സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട്. ‘ദി പ്രീസ്റ്റ്’ എന്ന ചിത്രത്തിന്റെ പ്രമോഷനെത്തിയ മമ്മൂട്ടി ധരിച്ച മാസ്കിനു പിന്നാലെയാണ് ഇപ്പോൾ ആരാധകർ. ജർമ്മൻ കമ്പനിയായ ഹൂഗോ ബോസിന്റെ ന്യൂ സീസൺ പ്രിന്റ് മാസ്കാണ് മമ്മൂട്ടി അണിഞ്ഞിരിക്കുന്നത്. 28 ഡോളർ മുതലാണ് ഇവയുടെ വില ആരംഭിക്കുന്നത്.

mammootty, mammootty mask, mammootty hugo boss

വാഹനങ്ങൾ, പുത്തൻ ക്യാമറകൾ, ഫോണുകൾ, ടെക്നോളജി എന്നിവയോടെല്ലാം ഏറെ ക്രേസുള്ള ഒരാളാണ് മമ്മൂട്ടി. ഏറ്റവും പുതിയ ടെക്നോളജി അത് ഫോണിന്റെ കാര്യത്തിലോ ഗാഡ്ജറ്റിന്റെ കാര്യത്തിലോ ആവട്ടെ ആദ്യം സ്വന്തമാക്കാൻ ശ്രമിക്കുന്ന ഒരാൾ കൂടിയാണ് അദ്ദേഹം. അടുത്തിടെ, മമ്മൂട്ടി ധരിച്ച വാച്ചും സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നിരുന്നു. ജർമൻ കമ്പനിയായ ‘അലാങ്കെ എൻ സൂന’ (A. Lange & Söhne)യുടെ വാച്ചാണ് ചിത്രത്തിൽ മമ്മൂട്ടി അണിഞ്ഞത്. 50 ലക്ഷം രൂപയാണ് ഈ വാച്ചിന്റെ വില.

Mammootty, Mammmootty watch, A. Lange & Sohne watch price, mammootty A. Lange & Sohne, Mammootty lockdown photos, Mammootty latest photos, Mammootty new films, മമ്മൂട്ടി, Mammootty latest video, indian express malayalam, IE malayalam

Read more: ഈ മനുഷ്യന്റെയൊരു കാര്യമേ! പുറത്തിറങ്ങിയാൽ വാർത്തയാ

ഏറെ നാളുകൾക്ക് ശേഷം തിയേറ്ററിൽ എത്തുന്ന മമ്മൂട്ടി ചിത്രമാണ് ‘ദി പ്രീസ്റ്റ്’. മമ്മൂട്ടിയും മഞ്ജു വാരിയറും ആദ്യമായി ഒന്നിക്കുന്നു എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. മാർച്ച് 11നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഒരു പുരോഹിതനായാണ് മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കുന്നത്.

നവാഗതനായ ജോഫിന്‍ ടി.ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകന്‍ ജിസ് ജോയിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ജോഫിന്‍. ബി.ഉണ്ണിക്കൃഷ്ണന്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘കുഞ്ഞിരാമായണം’ എന്ന സിനിമയ്‌ക്ക് തിരക്കഥ ഒരുക്കിയ ദീപു പ്രദീപ്, ‘കോക്ക്‌ടെയിൽ’ എന്ന ജയസൂര്യ ചിത്രത്തിന് തിരക്കഥ ഒരുക്കിയ ശ്യം മേനോൻ എന്നിവരാണ് മമ്മൂട്ടി-മഞ്ജു ചിത്രത്തിന്റെ തിരക്കഥ. സംവിധായകൻ ജോഫിന്റേത് തന്നെയാണ് കഥ.

Read more: ‘ബിലാലി’ലെ അബു ജോൺ കുരിശിങ്കൽ ദുൽഖറോ? മംമ്തയുടെ മറുപടി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and FacebookWeb Title:

Mammootty boss hugo maskSource link

Related Posts

Next Post

Leave a Reply

Your email address will not be published. Required fields are marked *

RECOMMENDED NEWS

FOLLOW US

BROWSE BY CATEGORIES