അച്ഛന്റെ ഷർട്ടും അമ്മയുടെ ജിമിക്കിയും

ഇക്കുറി ഒരു വെറൈറ്റി സ്റ്റൈലാണ് പ്രാർഥന പരീക്ഷിച്ചിരിക്കുന്നത്


Related posts

മലയാള സിനിമയിൽ പ്രിയപ്പെട്ട താരജോഡികളിൽ എന്നും മുന്നിലാണ് പൂർണിമയും ഇന്ദ്രജിത്തും. പ്രേക്ഷകർക്കും ഏറെയിഷ്ടമാണ് ഈ കുടുംബത്തെ. സോഷ്യൽ മീഡിയയിലും സജീവമായ പൂർണിമയും ഇന്ദ്രജിത്തും തങ്ങളുടെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇരുവരുടേയും മക്കളാണ് പ്രാർഥനയും നക്ഷത്രയും.

സോഷ്യൽ മീഡിയയിൽ പ്രാർത്ഥന താരമാണ്. പ്രാർത്ഥനയുടെ പല ഗാനങ്ങളും വൈറലാണ്. പ്രാർത്ഥനയുടെ പാട്ടും ഗിത്താർ വായനയും ഡബ്മാഷും ഒക്കെ വൈറലാണ്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ പാട്ടുകൾ പാടിയുളള പ്രാർത്ഥനയുടെ വീഡിയോകൾക്ക് ആരാധകരും നിരവധിയാണ്. പാട്ട് മാത്രമല്ല, ഡാൻസും പ്രാർഥനയ്ക്ക് പൂ പറിയ്ക്കുന്ന പോലെയേ ഉള്ളൂ.

Read More: സ്റ്റൈലിഷ് ലുക്കിൽ പ്രാർത്ഥന ഇന്ദ്രജിത്ത്; ചിത്രങ്ങൾ

അമ്മ പൂർണിമയെ പോലെ തന്നെ ഫാഷനിലും പ്രാർഥനയ്ക്ക് അപാര സെൻസാണ്. കിടിലൻ വസ്ത്രങ്ങളിലുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ പ്രാർഥന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇക്കുറി ഒരു വെറൈറ്റി സ്റ്റൈലാണ് പ്രാർഥന പരീക്ഷിച്ചിരിക്കുന്നത്. അച്ഛന്റെ ഷർട്ടും അമ്മയുടെ ജിമിക്കിയുമാണ് പ്രാർഥന ധരിച്ചിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും താരപുത്രി പങ്കുവച്ചിട്ടുണ്ട്.

ഗായിക എന്ന നിലയിലും ശ്രദ്ധേയയാണ് പ്രാർത്ഥന. അടുത്തിടെ ഹിന്ദിയിലും പ്രാർത്ഥന അരങ്ങേറ്റം കുറിച്ചിരുന്നു. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ‘തായ്ഷി’നു വേണ്ടി ‘രേ ബാവ്‌‌രെ’ എന്ന പാട്ടാണ് പ്രാർത്ഥന പാടിയത്. ഗോവിന്ദ് വസന്തയാണ് പാട്ടിന്റെ സംഗീതസംവിധായകൻ.

ഹിന്ദിയിൽ ആദ്യമായി പാടിയ പ്രാർത്ഥനയ്ക്ക് അഭിനന്ദനങ്ങളുമായി പൃഥ്വിരാജും എത്തിയിരുന്നു. “എന്ത് മനോഹരമായ പാട്ടാണ് പാത്തു! ബിജോയ് നമ്പ്യാർ, ഗോവിന്ദ് വസന്ത, ‘തായ്ഷി’ന്റെ മുഴുവൻ സംഘാംഗങ്ങൾക്കും എല്ലാ ആശംസകളും. നിങ്ങൾക്കായി ഒരു പാട്ട് ഇതാ… പ്രാർത്ഥന ഇന്ദ്രജിത്തിന്റെ രേ ബാവ്‌‌രെ” എന്നാണ് പൃഥ്വി കുറിച്ചത്.

മലയാളത്തിൽ മോഹൻലാൽ, ടിയാൻ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലെൻ തുടങ്ങിയ ചിത്രങ്ങളിലും പ്രാർത്ഥന പാടിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and FacebookWeb Title:

Prarthana indrajith share new photos on instagramSource link

Related Posts

Next Post

Leave a Reply

Your email address will not be published. Required fields are marked *

RECOMMENDED NEWS

FOLLOW US

BROWSE BY CATEGORIES