കോഹ്ലിയെ എടുത്തുപൊക്കി അനുഷ്ക; വീഡിയോ


ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ ഭാര്യയും അഭിനേത്രിയുമായ അനുഷ്ക ശര്‍മ എടുത്തുപൊക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. ‘അങ്ങനെ അത് സാധിച്ചു’ എന്ന അടിക്കുറിപ്പോടെ അനുഷ്ക തന്നെയാണ് അത് ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വച്ചിരിക്കുന്നത്. ഏതു അവസരത്തിലാണ് ഇത് നടന്നത് എന്നത് വ്യക്തമല്ല എങ്കിലും ഒരു ഷൂട്ടിംഗിനിടയില്‍ ആണ് എന്ന് തോന്നിപ്പിക്കുന്ന സെറ്റിംഗ് ആണ് വീഡിയോയില്‍ കാണാന്‍ കഴിയുക.

ക്രിക്കറ്റ് ലോകത്തെയും സിനിമാലോകത്തേയും സെലബ്രിറ്റി കപ്പിളാണ് അനുഷ്ക ശർമ്മയും വിരാട് കോഹ്‌ലിയും. ആദ്യ കൺമണി ജീവിതത്തിലേക്ക് വന്ന സന്തോഷത്തിലാണ് ഇരുവരും. ഫിറ്റ്നസ്സില്‍ ഏറെ താത്പരയായ അനുഷ്ക ഡെഡ്ലിഫ്റ്റ്‌ ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ കുറച്ചു കാലം മുന്‍പ് വൈറലായിരുന്നു.   ഗർഭകാലവും വളരെ ഊർജ്ജസ്വലതയോടെയാണ്  അനുഷ്ക ശർമ്മ ചെലവിട്ടത്. നിറവയറുമായി ശീർഷാസനം ചെയ്യുന്ന അനുഷ്കയുടെ ചിത്രം കോഹ്ലി പങ്കു വച്ചിരുന്നു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and FacebookWeb Title:

Anushka sharma lifts virat kohli shares videoRelated posts

Source link

Related Posts

Next Post

Leave a Reply

Your email address will not be published. Required fields are marked *

RECOMMENDED NEWS

FOLLOW US

BROWSE BY CATEGORIES