“ഞാൻ അങ്കിളിന്റെ ഒരു കട്ടഫാനാ,” എന്നു പറഞ്ഞുകൊണ്ടാണ് വൃദ്ധി ഡാൻസ് വീഡിയോ പങ്കുവച്ചിരിക്കുന്നത്
മലയാളികൾക്കിടയിൽ ഏറെ ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് അല്ലു അർജുൻ. അല്ലുവിന്റെ ചിത്രങ്ങൾക്കെല്ലാം ഏറെ സ്വീകാര്യതയാണ് കേരളക്കരയിൽ ലഭിക്കാറുള്ളത്. ഡാൻസർ എന്ന രീതിയിലും തന്റേതായൊരു കയ്യൊപ്പു പതിപ്പിച്ചിട്ടുള്ള അല്ലു അർജുന്റെ ഡാൻസിനും ഏറെ ആരാധകരുണ്ട്. ഇന്ന് 38-ാം ജന്മദിനം ആഘോഷിക്കുന്ന അല്ലു അർജുന് മനോഹരമായൊരു ആശംസ അർപ്പിക്കുകയാണ് സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ ബാലതാരം വൃദ്ധി വിശാൽ.
അല്ലുവിന്റെ ഏറെ ശ്രദ്ധേയമായ ‘കുട്ടി ബൊമ്മാ…കുട്ടി ബൊമ്മ’ എന്ന ഗാനത്തിനൊപ്പം ചുവടുവെച്ചുകൊണ്ടാണ് വൃദ്ധി വീഡിയോ പങ്കുവച്ചിരിക്കുന്നത്. “ഹാപ്പി ബർത്ത്ഡേ അല്ലു അർജുൻ അങ്കിൾ… ഞാൻ അങ്കിളിന്റെ ഒരു കട്ടഫാനാ….” വൃദ്ധിക്കുട്ടി പറയുന്നു.
ഒരൊറ്റ ഡാൻസിലൂടെ സോഷ്യൽ മീഡിയയിൽ താരമായ കുട്ടിയാണ് വൃദ്ധി വിശാൽ. സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹവേദിയിൽ ചുവടുവെച്ച് വാട്സ് ആപ്പ് സ്റ്റാറ്റസുകളിലൂടെയാണ് വൃദ്ധി താരമായത്. പിന്നാലെ മറ്റൊരു സന്തോഷം കൂടി വൃദ്ധിയെ തേടിയെത്തി. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമായ ‘കടുവ’യിൽ പൃഥ്വിയുടെ മകളായി അഭിനയിക്കാൻ അവസരം.
Read more: വൃദ്ധിക്കുട്ടിയുടെ കയ്യിൽ വേറെയും കിടിലൻ സ്റ്റെപ്പുകളുണ്ട്; വീഡിയോ
അടുത്തിടെ, മഴവിൽ മനോരമയുടെ ‘ഉടൻ പണം’ വേദിയിൽ അതിഥിയായി എത്തിയപ്പോഴും വൃദ്ധി ശ്രദ്ധിക്കപ്പെട്ടിരുന്നു.
കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ് വൃദ്ധി. ഈ കൊച്ചുമിടുക്കിയുടെ പഴയ ഡാൻസ് വീഡിയോകളും ടിക് ടോക് വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ് ഇപ്പോൾ.
https://www.youtube.com/watch?v=T23nhmrfl-k
‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ബാലതാരമാണ് വൃദ്ധി. ഇത്ര ചെറുപ്പത്തിൽ തന്നെ ഞെട്ടിക്കുന്ന ഡാൻസ് പെർഫോമൻസാണ് വൃദ്ധി കാഴ്ച വയ്ക്കുന്നത്.
‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിൽ ‘പിച്ചാത്തി ഷാജി’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഖിൽ ആനന്ദിന്റെ വിവാഹാഘോഷത്തിനിടെ വൃദ്ധി നടത്തിയ തകർപ്പൻ പെർഫോമൻസ് ആണ് വൈറലായിരിക്കുന്നതും.
Read More: സീരിയല്‍ നടന് അഖില്‍ ആനന്ദ് വിവാഹിതനായി
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook