പടച്ചോനെ, ഞമ്മളെ കാത്തോളീ… കൊച്ചി നഗരത്തിലൂടെ ബൈക്കിൽ കറങ്ങി മഞ്ജു; വീഡിയോ

മഞ്ജുവിനെ തിരിച്ചറിഞ്ഞതോടെ ബൈക്ക് യാത്രികരും മറ്റും വണ്ടിയുടെ സ്പീഡ് കുറച്ച് താരത്തെ കൈവീശി കാണിച്ചാണ് കടന്നു പോയത്


‘ചതുർമുഖം’ പ്രമോഷന്റെ ഭാഗമായി വ്ലോഗറും മല്ലു ട്രാവലർ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയുമായ ഷക്കീർ സുബാനൊപ്പമുള്ള മഞ്ജുവിന്റെ ബൈക്ക് യാത്രയുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. റോഡിൽ അപ്രതീക്ഷിതമായി മഞ്ജുവിനെ കണ്ടതോടെ ആളുകൾ താരത്തിനെ കൈവീശി കാണിക്കുകയും കുശലം അന്വേഷിക്കുകയുമൊക്കെ ചെയ്തു.

Read more: തേങ്ങ ഒടയ്ക്ക് സ്വാമി; മഞ്ജുവിനോട് സണ്ണി വെയ്ൻ

മഞ്ജു വാര്യരും സണ്ണി വെയിനും എന്നിവർ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ചതുർമുഖം’ ഇന്ന് തിയേറ്ററിൽ എത്തിയിരിക്കുകയാണ്. കഥയിലും അവതരണ മികവിലും വളരെ സങ്കീര്‍ണ്ണതകളും, കൗതുകവും നിറഞ്ഞ ഒരു ആശയം കൈകാര്യം ചെയ്യുന്ന ചതുർ മുഖം മലയാള സിനിമയിലെ ആദ്യത്തെ ടെക്നോ-ഹൊറർ ചലച്ചിത്രം ആണ്. മഞ്ജു വാരിയർ, സണ്ണി വെയിൻ എന്നിവരെ കൂടാതെ, അലൻസിയർ, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവൻ പ്രജോദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.

Related posts

മഞ്ജു വാരിയർ പ്രൊഡക്ഷന്റെയും ജിസ് ടോംസ് മൂവീസിന്റെയും ബാനറിൽ പുറത്തിറങ്ങുന്ന ‘ചതുർമുഖം’ സംവിധാനം ചെയ്തിരിക്കുന്നത് രഞ്ജിത്ത് കമല ശങ്കറും,സലില്‍.വിയും ചേർന്നാണ്. ആമേൻ, നയൻ, കുരുതി എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ ആയ അഭിനന്ദൻ രാമാനുജം ആണ് ചതുർമുഖത്തിന്റെ ഛായഗ്രഹണം. തെന്നിന്ത്യൻ സിനിമയിലും ബോളിവുഡിലും സജീവമാണ് അഭിനന്ദൻ. ചിത്രസംയോജകൻ മനോജ്‌ ആമേൻ, ആക്ഷൻ ഹീറോ ബിജു എന്നിങ്ങനെ നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. പിസ, സി യു സൂൺ, സൂരരായി പോട്ര്, മാലിക് എന്നെ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനറായ വിഷ്ണു ഗോവിന്ദാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ. അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവരാണ് ഏറെ പ്രത്യേകതകൾ ഉള്ള സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്.

Read more: ആരെയൊക്കെ ബ്ലോക്ക് ചെയ്തിട്ടുണ്ട്, വിളിച്ചാൽ എടുക്കാത്തതാരൊക്കെ?; മഞ്‍ജു വാര്യരോട് ചില ഫോൺ ചോദ്യങ്ങൾ, വീഡിയോ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and FacebookWeb Title:

Manju warrier bike ride kochi city chathur mukham videoSource link

Related Posts

Next Post

Leave a Reply

Your email address will not be published. Required fields are marked *

RECOMMENDED NEWS

FOLLOW US

BROWSE BY CATEGORIES