Thursday, January 21, 2021
  • Home
  • Privacy Policy
  • Contact Us
Malayalam Varthakal
  • Home
  • Kerala
  • India
  • World News
  • Sports
  • Entertainment
  • Tech News
No Result
View All Result
Malayalam Varthakal
Home Tech News

ഇന്ത്യയിൽ 75,000 കോടിയുടെ നിക്ഷേപവുമായി ഗൂഗിൾ

July 13, 2020
in Tech News
0
57
SHARES
568
VIEWS
Share on FacebookShare on Twitter

പ്രകൃതിദുരന്തം ബാധിച്ചേക്കാവുന്ന പ്രദേശങ്ങളിൽ മുന്നറിയിപ്പ് നൽകാനും ആളുകളെ ഒഴിപ്പിക്കാനും സഹായിക്കുന്ന വെള്ളപ്പൊക്ക പ്രവചന സംവിധാനമാണ് പിച്ചൈ പറഞ്ഞ ഉദാഹരണങ്ങളിൽ ഒന്ന്.

ന്യൂഡൽഹി: ഇന്ത്യയിൽ ആയിരം കോടി ഡോളർ (75,000 കോടി രൂപ) നിക്ഷേപം നടത്തുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. ഗൂഗിൾ ഫോർ ഇന്ത്യ വിർച്വൽ പരിപാടിയിലാണ് ഗൂഗിൾ സിഇഒയുടെ പ്രഖ്യാപനം. അടുത്ത അഞ്ച് മുതൽ ഏഴ് വർഷത്തിനുള്ളിൽ ഈ നിക്ഷേപത്തിലൂടെ ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ ത്വരിതപ്പെടുത്തുന്നതിനുള്ള പദ്ധതികൾക്കാണ് ഗൂഗിൾ ഫോർ ഇന്ത്യയിൽ പ്രാധാന്യം ലഭിച്ചത്.

“ഇന്ന്, ഗൂഗിൾ ഫോർ ഇന്ത്യ ഡിജിറ്റൈസേഷൻ ഫണ്ട് പ്രഖ്യാപിക്കുന്നതിൽ ഞാൻ സന്താഷവാനാണ്. ഈ ശ്രമത്തിലൂടെ അടുത്ത അഞ്ച്- ഏഴ് വർഷത്തിനുള്ളിൽ 75,000 കോടി ഡോളർ അഥവാ ഏകദേശം 10 ബില്യൺ ഡോളർ ഇന്ത്യയിൽ നിക്ഷേപിക്കും. ഇക്വിറ്റി നിക്ഷേപങ്ങൾ, പങ്കാളിത്ത സംരംഭങ്ങൾ, പ്രവർത്തന ചെലവ്, അടിസ്ഥാന സൗകര്യം, ഇക്കോസിസ്റ്റം മെച്ചപ്പെടുത്താനുള്ള നിക്ഷേപങ്ങൾ എന്നിവയുടെ മിശ്രണമായി ഇത് വിനിയോഗിക്കും. ഇന്ത്യയുടെ ഭാവിയിലും അതിന്റെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലും ഞങ്ങൾക്കുള്ള ആത്മവിശ്വാസത്തിന്റെ പ്രതിഫലനമാണിത്,” പിച്ചൈ പറഞ്ഞു.

Read More: ദക്ഷിണേന്ത്യയിൽ 7500 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി ആപ്പിൾ ഐഫോൺ നിർമാണ കരാറുകാർ

ഒന്നാമതായി, ഭാഷ പ്രശ്നമാകാതെ എല്ലാ ഇന്ത്യക്കാർക്കും മിതമായ നിരക്കിൽ വിവര ലഭ്യത ഉറപ്പാക്കാൻ ഈ നിക്ഷേപം ഉപയോഗപ്പെടുത്തും. രണ്ടാമതായി, ഉൽ‌പ്പന്നങ്ങളും സേവനങ്ങളും ഇന്ത്യയുടെ സവിശേഷ ആവശ്യങ്ങൾ നിറവേറ്റേണ്ടതുണ്ട്. വൻ നിക്ഷേപം പ്രാദേശിക ബിസിനസ്സുകളെ ഡിജിറ്റൽ പരിവർത്തനത്തിലേക്ക് നയിക്കാൻ സഹായിക്കും. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റഗ്രെലിൻസ് (എഐ) ഉപയോഗിക്കുന്നതിനും ഇത് വിനിയോഗിക്കും.

പ്രകൃതിദുരന്തം ബാധിച്ചേക്കാവുന്ന പ്രദേശങ്ങളിൽ മുന്നറിയിപ്പ് നൽകാനും ആളുകളെ ഒഴിപ്പിക്കാനും സഹായിക്കുന്ന വെള്ളപ്പൊക്ക പ്രവചന സംവിധാനമാണ് പിച്ചൈ പറഞ്ഞ ഉദാഹരണങ്ങളിൽ ഒന്ന്. കൂടാതെ, സ്വന്തമായി വായിക്കാനും പഠിക്കാനും കുട്ടികളെ സഹായിക്കുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പവർഡ് റീഡിങ് ട്യൂട്ടർ ആപ്ലിക്കേഷൻ ബോലോ എന്ന റീഡ് അലോങ് ആപ് വികസിപ്പിക്കും.

Read More: Best phones under Rs 20,000: 20,000 രൂപയ്ക്ക് താഴെ വിലയുള്ള മികച്ച ഫോണുകൾ

ഗൂഗിളിന്റെ ഇന്റർനെറ്റ് സാഥി പോലുള്ള പ്രോഗ്രാമുകൾ വിജയമായെന്ന് പറഞ്ഞ പിച്ചൈ ഇന്ത്യയിലുടനീളമുള്ള മൂന്ന് കോടിയിലധികം സ്ത്രീകൾക്ക് ഡിജിറ്റൽ കഴിവുകൾ പഠിക്കാനും അവരുടെ ജീവിതത്തിലും സമൂഹങ്ങളിലും അത് പ്രയോഗിക്കാനും ഇവ സഹായിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടു.

ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിച്ചൈ പ്രശംസിക്കുകയും ചെയ്തു. വിലകുറഞ്ഞ സ്മാർട്ട്‌ഫോണുകൾ, താങ്ങാനാവുന്ന ഡാറ്റ, ലോകോത്തര ടെലികോം ഇൻഫ്രാസ്ട്രക്ചർ എന്നിവയിലൂടെ നൂറ് കോടി ഇന്ത്യക്കാർക്ക് ഇന്റർനെറ്റ് ലഭ്യമാക്കിയിട്ടുള്ള കാഴ്ചപ്പാട് യാഥാർഥ്യമാക്കിയത് പ്രശംസനീയമാണെന്ന് പിച്ചൈ പറഞ്ഞു.

Read More: Google CEO Sundar Pichai announces $10 billion invesment in India

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook

Related posts

Flipkart, Amazon Republic Day Sale 2021: ഐഫോൺ 11, വൺപ്ലസ് 8T ഉൾപ്പടെ സ്മാർട്ഫോണുകൾ വൻ വിലകുറവിൽ സ്വന്തമാക്കാം

January 20, 2021

ഇൻസ്റ്റഗ്രാം അക്കൗണ്ടുകളെ ലക്ഷ്യമിട്ട് കോപ്പിറൈറ്റ് സ്കാം; സുരക്ഷ ഉറപ്പാക്കാൻ ശ്രദ്ധിക്കാം

January 19, 2021

സ്വകാര്യതാ നയത്തിൽ മാറ്റം വരുത്തണം: ഐടി മന്ത്രാലയം വാട്സ്ആപ്പിന് കത്തയച്ചു

January 19, 2021

Amazon Republic Day Smartphone deals- ഐഫോൺ 12 മിനി മുതൽ ഗാലക്സി നോട്ട് 20 അൾട്രവരെ: റിപ്പബ്ലിക് ഡേ സെയിലിലെ മികച്ച ഡീലുകൾ

January 17, 2021

Source link

Tags: 000 crore investment1000 കോടി75000 കോടിGoogle 10 billion dollar investmentGoogle for India 2020 eventGoogle investment IndiaIE MalayalamSundar PichaiSundar Pichai 75ഇന്ത്യഐഇ മലയാളംഗൂഗിൾപിച്ചൈസുന്ദർ പിച്ചൈ
Previous Post

Win Win W-573 Lottery Result: വിൻ വിൻ W-573 ഭാഗ്യക്കുറി, ഒന്നാം സമ്മാനം കോട്ടയം ജില്ലയിൽ വിറ്റ ടിക്കറ്റിന്

Next Post

തുടർച്ചയായി കോടതിയിൽ ഹാജരായില്ല; ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി, ജാമ്യക്കാർക്കെതിരെയും കേസ്

Related Posts

Tech News

Flipkart, Amazon Republic Day Sale 2021: ഐഫോൺ 11, വൺപ്ലസ് 8T ഉൾപ്പടെ സ്മാർട്ഫോണുകൾ വൻ വിലകുറവിൽ സ്വന്തമാക്കാം

January 20, 2021
Tech News

ഇൻസ്റ്റഗ്രാം അക്കൗണ്ടുകളെ ലക്ഷ്യമിട്ട് കോപ്പിറൈറ്റ് സ്കാം; സുരക്ഷ ഉറപ്പാക്കാൻ ശ്രദ്ധിക്കാം

January 19, 2021
Tech News

സ്വകാര്യതാ നയത്തിൽ മാറ്റം വരുത്തണം: ഐടി മന്ത്രാലയം വാട്സ്ആപ്പിന് കത്തയച്ചു

January 19, 2021
Tech News

Amazon Republic Day Smartphone deals- ഐഫോൺ 12 മിനി മുതൽ ഗാലക്സി നോട്ട് 20 അൾട്രവരെ: റിപ്പബ്ലിക് ഡേ സെയിലിലെ മികച്ച ഡീലുകൾ

January 17, 2021
Next Post

തുടർച്ചയായി കോടതിയിൽ ഹാജരായില്ല; ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി, ജാമ്യക്കാർക്കെതിരെയും കേസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECOMMENDED NEWS

ആനയോടാണോ കളി? വൈറലായി വൈദ്യുതലൈനിന് അടിയിലൂടെ നിരങ്ങി നീങ്ങുന്ന കൊമ്പന്‍

1 month ago

മഹാരാഷ്ട്രയില്‍നിന്ന് കേരളത്തിലേക്ക് സഞ്ചരിക്കാനെടുത്തത് ഒരു വർഷം; ഭീമൻ യന്ത്രം നാളെ വി.എസ്.എസ്.സിയിലെത്തും

6 months ago

‘കോവിഡ് വെറും നിസാരം…!! രോഗമുക്തി നേടുംമുന്‍പ് ആശുപത്രി വിട്ട‌് Donald Trump

4 months ago

BPCL സ്വകാര്യവല്‍ക്കരിക്കുന്നതോടെ പാചകവാതക സബ്‌സിഡി അവസാനിക്കുമോ?

2 months ago

FOLLOW US

  • 79 Followers
  • 93.2k Subscribers

BROWSE BY CATEGORIES

  • Entertainment
  • India
  • Kerala
  • Sports
  • Tech News
  • World News

BROWSE BY TOPICS

BJP Congress corona Corona virus covid 19 Covid News Kerala Covid Numbers Kerala cricket news gold smuggling case IE Malayalam iemalayalam india Indian express malayalam ipl IPL 2020 kerala Kerala Covid Kerala Covid 19 News Kerala Kerala Covid News Live kerala lottery result kerala lottery result today kerala news Kerala Numbers malayalam news Pinarayi Vijayan Pinarayi Vijayan Press Meet PM Modi Swapna Suresh Thiruvannathapuram thrissur Total patients in Kerala ഐഇ മലയാളം കേരള കോവിഡ് വാർത്തകൾ തത്സമയം കേരള കോവിഡ് കേരളത്തിലെ കോവിഡ് കണക്കുകൾ കേരളത്തിലെ കോവിഡ് വാർത്തകൾ കോവിഡ് 19 കൊറോണ കൊറോണ വൈറസ് കോവിഡ് 19 തിരുവനന്തപുരം തൃശൂർ പിണറായി വിജയന്റെ വാർത്താസമ്മേളനം പിണറായി വിജയൻ ബിജെപി
  • Home
  • Privacy Policy
  • Contact Us

© 2020 Malayalam Varthakal - Latest Malayalam News

No Result
View All Result
  • Home
  • Kerala
  • India
  • World News
  • Sports
  • Entertainment
  • Tech News

© 2020 Malayalam Varthakal - Latest Malayalam News