Kerala Pooja Bumper BR 76 Lottery 2020: പൂജ ബംപർ ഇതുവരെ വിറ്റത് 13 ലക്ഷം ടിക്കറ്റുകൾ

Kerala Pooja Bumper 2020 BR 76 Lottery Tickets, Price, Prize Money, Draw Date, Result: നവംബർ 15നാണ് നറുക്കെടുപ്പ്‌


Kerala Pooja Bumper 2020 BR 76 Lottery : തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബംപർ (BR 76) ലോട്ടറി ടിക്കറ്റ് വിൽപ്പന കുതിക്കുന്നു. ഇതുവരെ വിറ്റുപോയത് 13 ലക്ഷത്തിലേറെ ടിക്കറ്റുകൾ. സെപ്റ്റംബർ 22 നാണ് പൂജ ബംപർ ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്. ടിക്കറ്റിന് വൻ ഡിമാന്റ് ആണ് ഉള്ളതെന്നും ദിവസം ശരാശരി 50000 ടിക്കറ്റുകൾ വിറ്റുപോവുന്നുണ്ടെന്നും ലോട്ടറി വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു.

  • Draw Date 15-11-2020
  • TOTAL: 45 LAKH TICKETS
  • TICKETS IN 5 SERIES (NA,VA, RA, TH, RI )
  • COST OF TICKETS: 200/-

ആദ്യഘട്ടത്തിൽ 10 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിരിക്കുന്നത്. പരമാവധി 45 ലക്ഷം ടിക്കറ്റാണു ലോട്ടറി വകുപ്പിന് അച്ചടിക്കാന്‍ കഴിയുക. നറുക്കെടുപ്പ് 2020 നവംബർ 15 ന് രണ്ടു മണിയ്ക്ക്.

ഒന്നാം സമ്മാനം അഞ്ചു കോടിയാണ്. രണ്ടാം സമ്മാനം 50 ലക്ഷം (10 ലക്ഷം വീതം 5 പേർക്ക്). മൂന്നാം സമ്മാനം 50 ലക്ഷം (5 ലക്ഷം വീതം 10 പേർക്ക്). നാലാം സമ്മാനം ഒരു ലക്ഷം (അവസാന അഞ്ചക്കത്തിന്). ഇതു കൂടാത 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.

പൂജാ ബംപറിന്റെ ടിക്കറ്റ് വില 200 രൂപ. NA,VA, RA, TH, RI എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുളളത്. കേരളത്തിലെ എല്ലാ ലോട്ടറി കൗണ്ടറുകളിലും പൂജാ ബംപര്‍ ഭാഗ്യക്കുറി ലഭ്യമാണ്. നിരവധി സുരക്ഷ സംവിധാനങ്ങളുള്ള ടിക്കറ്റിന് കേടുപാടുകൾ സംഭവിച്ചാൽ അവകാശമുന്നയിക്കുന്നതിന് തടസമാകും. അതുകൊണ്ട് തന്നെ ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കുക.

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും സംസ്ഥാന ലോട്ടറി വകുപ്പ് വർഷം തോറും പുറത്തിറക്കുന്നു.

Read more: ഭാഗ്യം വന്ന വഴി; തിരുവോണം ബമ്പർ വിജയികൾ ഇവർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.


Web Title:

Kerala pooja bumper 2020 br 76 lottery price money ticket sales report draw date




Related posts

Source link

Related Posts

Next Post

Leave a Reply

Your email address will not be published. Required fields are marked *

RECOMMENDED NEWS

FOLLOW US

BROWSE BY CATEGORIES