Kerala Pooja Bumper BR 76 Lottery 2020: ഭാഗ്യം തുണയ്‌ക്കുന്നത് ആരെ; പൂജാ ബമ്പർ നറുക്കെടുപ്പ് നാളെ

Kerala Pooja Bumper 2020 BR 76 Lottery Tickets, Price, Prize Money, Draw Date, Result: ഇതുവരെ 30 ലക്ഷത്തിലേറെ പൂജാ ബംപർ ടിക്കറ്റുകൾ വിറ്റുപോയതായാണ് കണക്ക്


Kerala Pooja Bumper 2020 BR 76 Lottery : തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബംപർ (BR 76) ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പ് നാളെ. 2020 നവംബർ 15 ന് രണ്ടു മണിയ്ക്കാണ് പൂജ ബമ്പർ നറുക്കെടുപ്പ് ആരംഭിക്കുക. നറുക്കെടുപ്പ് ഫലം തത്സമയം അറിയാം.

ഇതുവരെ 30 ലക്ഷത്തിലേറെ പൂജാ ബംപർ ടിക്കറ്റുകൾ വിറ്റുപോയതായാണ് കണക്ക്. സെപ്റ്റംബർ 22 നാണ് പൂജ ബംപർ ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്. ടിക്കറ്റിന് വൻ ഡിമാന്റ് ആണ് ഉള്ളതെന്ന് ലോട്ടറി വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

    • Draw Date 15-11-2020
    • TOTAL: 45 LAKH TICKETS
    • TICKETS IN 5 SERIES (NA,VA, RA, TH, RI )
    • COST OF TICKETS: 200/-

കഴിഞ്ഞ വർഷം 35ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. അതിൽ 34,22,980 ടിക്കറ്റുകൾ വിറ്റുപോയി. 77,020 ടിക്കറ്റുകളാണ് വിൽക്കാനാവാതെ പോയത്. മൊത്തം ടിക്കറ്റ് വിൽപ്പനയിൽ നിന്നു ലഭിച്ച് വരുമാനം 61.12 കോടി രൂപയായിരുന്നു. സമ്മാനത്തുകയും മറ്റു ചെലവുകളുമെല്ലാം കഴിഞ്ഞ് 25.21 കോടി രൂപയാണ് കഴിഞ്ഞ വർഷത്തെ പൂജ ബംബർ ലോട്ടറിയിൽ നിന്ന് ലോട്ടറി വകുപ്പിന് ലഭിച്ച ലാഭം.

ഒന്നാം സമ്മാനം അഞ്ചു കോടിയാണ്. രണ്ടാം സമ്മാനം 50 ലക്ഷം (10 ലക്ഷം വീതം 5 പേർക്ക്). മൂന്നാം സമ്മാനം 50 ലക്ഷം (5 ലക്ഷം വീതം 10 പേർക്ക്). നാലാം സമ്മാനം ഒരു ലക്ഷം (അവസാന അഞ്ചക്കത്തിന്). ഇതു കൂടാത 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.

Read Also: Kerala Nirmal Lottery NR-198 Result: നിർമൽ NR-198 ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം; ഒന്നാം സമ്മാനം കോട്ടയത്ത് വിറ്റ ടിക്കറ്റിന് 

പൂജാ ബംപറിന്റെ ടിക്കറ്റ് വില 200 രൂപ. NA,VA, RA, TH, RI എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുളളത്. കേരളത്തിലെ എല്ലാ ലോട്ടറി കൗണ്ടറുകളിലും പൂജാ ബംപര്‍ ഭാഗ്യക്കുറി ലഭ്യമാണ്. നിരവധി സുരക്ഷ സംവിധാനങ്ങളുള്ള ടിക്കറ്റിന് കേടുപാടുകൾ സംഭവിച്ചാൽ അവകാശമുന്നയിക്കുന്നതിന് തടസമാകും. അതുകൊണ്ട് തന്നെ ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കുക.

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും സംസ്ഥാന ലോട്ടറി വകുപ്പ് വർഷം തോറും പുറത്തിറക്കുന്നു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.


Web Title:

Kerala pooja bumper 2020 br 76 lottery ticket



Related posts

Source link

Related Posts

Next Post

Leave a Reply

Your email address will not be published. Required fields are marked *

RECOMMENDED NEWS

FOLLOW US

BROWSE BY CATEGORIES