അഞ്ച് മുതൽ ആറ് മണി വരെ കോവിഡ് രോഗികൾക്ക് വോട്ട് ചെയ്യാം; നിയമം പ്രാബല്യത്തിൽ

തപാൽ വോട്ട് വേണ്ടവർക്ക് അതിനുള്ള സൗകര്യവും ചെയ്യും


തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: കോവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ നിയമമായി സർക്കാർ വിജ്ഞാപനം പുറത്തിറക്കി. കോവിഡ് രോഗികൾക്ക് ബൂത്തിൽ നേരിട്ട് എത്തി വോട്ട് ചെയ്യാം. വോട്ടെടുപ്പിന്റെ അവസാന ഒരു മണിക്കൂറാണ് ഇതിനായി മാറ്റിവയ്‌ക്കുന്നത്. വോട്ടെടുപ്പ് ദിവസം വെെകീട്ട് അഞ്ചു മുതൽ ആറു മണി വരെ രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും ബൂത്തിൽ എത്താം. തപാൽ വോട്ട് വേണ്ടവർക്ക് അതിനുള്ള സൗകര്യവും ചെയ്യും. കോവിഡ് രോഗികൾക്ക് വോട്ടെടുപ്പ് നടക്കുന്നതിന് മൂന്ന് ദിവസം മുൻപ് വരെ തപാൽ ബാലറ്റിന് അപേക്ഷിക്കാൻ സാധിക്കും. അതിന് ശേഷം കോവിഡ് ബാധിക്കുന്നവർക്കാണ് പ്രത്യേകം അനുവദിച്ച സമയത്ത് വോട്ട് ചെയ്യാൻ അവസരം.

Read Also: വായു മലിനീകരണം ആരോഗ്യം വഷളാക്കുന്നു; സോണിയ ഗാന്ധി കുറച്ചു നാളത്തേക്ക് ദില്ലി വിട്ടേക്കും

രാജ്യത്തെ കോവിഡ് വ്യാപനം

47 ദിവസങ്ങൾക്ക് ശേഷം രോഗമുക്തരേക്കാൾ രോഗബാധിതർ. തുടർച്ചയായി കഴിഞ്ഞ 47 ദിവസം ഇന്ത്യയിൽ രോഗമുക്തരായിരുന്നു കൂടുതൽ. എന്നാൽ, കഴിഞ്ഞ 24 മണിക്കൂറിനിടെ 45,882 പേർക്കാണ് കോവിഡ് പോസിറ്റീവായത്. രോഗമുക്തരുടെ എണ്ണം 44,807 ആണ്.

കോവിഡ് വാക്‌സിൻ

ഇന്ത്യയുടെ കോവിഡ് വാക്‌സിൻ ഉടൻ പുറത്തിറക്കാൻ സാധിക്കുമെന്ന് സിറം ഇൻസ്‌റ്റിറ്റ‌്യൂട്ട്. ഇന്ത്യയുടെ ‘കോവിഷീൽഡ്’ എന്നു പേരുള്ള വാക്‌സിൻ ഡിസംബറിൽ അടിയന്തര അനുമതിക്കായി നൽകും. ആരോഗ്യപ്രവർത്തകരിലും പ്രായമായവരിലും മിതമായ നിരക്കിൽ വാക്‌സിൻ പ്രയോഗിക്കാനുള്ള അനുമതിയാണ് സിറം തേടുക. പൂനെ ആസ്ഥാനമായ സിറം ഇൻസ്‌റ്റി‌റ്റ‌്യൂട്ട് വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വിശദമായി വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.


Web Title:

Coronavirus covid 19 kerala news wrap november 20 updates



Related posts

Source link

Related Posts

Next Post

Leave a Reply

Your email address will not be published. Required fields are marked *

RECOMMENDED NEWS

FOLLOW US

BROWSE BY CATEGORIES