തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5949 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5268 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.ഇതോടെ 60,029 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,01,861 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5173 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 646 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.83 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 47 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 12, കോഴിക്കോട് 7, കണ്ണൂര്‍ 6, തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് 4 വീതം, വയനാട് 3, ഇടുക്കി 2, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.97
കഴിഞ്ഞ 24 മണിക്കൂറിനിടെ 59,690 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.97 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 69,21,597 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവർ
മലപ്പുറം 765, കോഴിക്കോട് 763, എറണാകുളം 732, കോട്ടയം 593, തൃശൂര്‍ 528, ആലപ്പുഴ 437, പാലക്കാട് 436, തിരുവനന്തപുരം 373, കൊല്ലം 354, പത്തനംതിട്ട 333, വയനാട് 283, കണ്ണൂര്‍ 169, ഇടുക്കി 123, കാസര്‍ഗോഡ് 60 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ
മലപ്പുറം 737, കോഴിക്കോട് 731, എറണാകുളം 576, കോട്ടയം 563, തൃശൂര്‍ 520, ആലപ്പുഴ 416, പാലക്കാട് 208, തിരുവനന്തപുരം 269, കൊല്ലം 347, പത്തനംതിട്ട 235, വയനാട് 277, കണ്ണൂര്‍ 123, ഇടുക്കി 114, കാസര്‍ഗോഡ് 57 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
രോഗമുക്തി നേടിയവർ
തിരുവനന്തപുരം 529, കൊല്ലം 447, പത്തനംതിട്ട 204, ആലപ്പുഴ 425, കോട്ടയം 387, ഇടുക്കി 160, എറണാകുളം 510, തൃശൂര്‍ 570, പാലക്കാട് 285, മലപ്പുറം 611, കോഴിക്കോട് 619, വയനാട് 320, കണ്ണൂര്‍ 110, കാസര്‍ഗോഡ് 91 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.
32 മരണങ്ങൾ റിപ്പോർട്ട് ചെയ്തു
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം അഴിക്കോട് സ്വദേശിനി ലീല വിജയന്‍ (75), കരമന സ്വദേശി രഞ്ജിത്ത് (57), കൊല്ലം കുന്നിക്കോട് സ്വദേശി പൂക്കുഞ്ഞ് (73), കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ് ഇക്ബാല്‍ (63), പത്തനംതിട്ട അടൂര്‍ സ്വദേശി യശോധരന്‍ (50), ആലപ്പുഴ കുമാരന്‍കരി സ്വദേശിനി രതിയമ്മ ഷാജി (50), കോട്ടയം അയര്‍കുന്നം സ്വദേശിനി മേരിക്കുട്ടി (69), ചിങ്ങവനം സ്വദേശിനി കുഞ്ഞമ്മ രാജു (73), എറണാകുളം ചേലമറ്റം സ്വദേശിനി ജെസി തോമസ് (43), കൂവപ്പടി സ്വദേശി രാംചന്ദ് ശേഖര്‍ (73), രാക്കാട് സ്വദേശി സി.കെ. ശശികുമാര്‍ (65), മൂവാറ്റുപുഴ സ്വദേശി ദേവസ്യ (70), ചേറായി സ്വദേശി കൃഷ്ണന്‍കുട്ടി (75), കിഴക്കമ്പലം സ്വദേശി ഹസന്‍ കുഞ്ഞ് (73), കലൂര്‍ സ്വദേശി ടി.പി. വല്‍സന്‍ (80), തൃശൂര്‍ മുല്ലശേരി സ്വദേശി ജോസ് (56), കാര്യവട്ടം സ്വദേശിനി ഭാനു (70), കുന്നംകുളം സ്വദേശി ശശി (66), പഴയന്നൂര്‍ സ്വദേശി മധുസൂദനന്‍ (60), പാലക്കാട് കോട്ടായി സ്വദേശി വേലായുധന്‍ (72), മലപ്പുറം മയ്പാടം സ്വദേശി രവീന്ദ്രന്‍ (50), തിരുനാവായ സ്വദേശി അലാവികുട്ടി (59), പുളിക്കല്‍ സ്വദേശി വേലായുധന്‍ (94), മഞ്ചേരിയില്‍ ചികിത്സയിലായിരുന്ന ബംഗളുരു സ്വദേശി സെല്‍വം സ്വാമിനാഥന്‍ (57), വയനാട് പനമരം സ്വദേശി ഇസ്മയില്‍ (63), എടവക സ്വദേശി അന്ത്രു ഹാജി (85), കല്‍പ്പറ്റ സ്വദേശി മമ്മുണ്ണി ഹാജി (89), കണ്ണൂര്‍ കതിരൂര്‍ സ്വദേശിനി അയിഷ (78), പേരിങ്ങത്തൂര്‍ സ്വദേശി അബ്ദുള്ള (75), ഇരിട്ടി സ്വദേശി മമ്മൂട്ടി ഹാജി (93), പള്ളിക്കുന്ന് സ്വദേശി മുഹമ്മദ് കുഞ്ഞ് (70), ലക്ഷദ്വീപ് കവറത്തി സ്വദേശി അബ്ദുള്‍ ഫത്തഹ് (26), എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2594 ആയി.
3,15,167 പേർ നിരീക്ഷണത്തിൽ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,15,167 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,01,833 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,334 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1426 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഒരു പുതിയ ഹോട്ട്സ്പോട്ട്
ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 20) ആണ് പുതിയ ഹോട്ട് സ്‌പോട്ട്.
4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 437ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
ചികിത്സയിൽ കഴിയുന്നവർ 60,000ൽ താഴെ
60,000ൽ താഴെയാണ് സംസ്ഥാനത്ത് ഇപ്പോൾ ചികിത്സയിൽ കഴിയുന്നവരെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒക്ടോബറിൽ ഇത് ഒരു ലക്ഷത്തിന് മുകളിലായിരുന്നു. ഇതിൽ നിന്ന് 40 ശതമാനം കുറഞ്ഞു. സംസ്ഥാനത്ത് മരണ നിരക്ക് അൽപം കൂടിയിട്ടുണ്ട്. രോഗവ്യാപനം പരമോന്നതിയിലെത്തി മൂന്നോ നാലോ ആഴ്ചകൾക്ക് ശേഷമാണ് മരണ സംഖ്യ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് കാരണം വീണ്ടും രോഗവ്യാപനം കൂടിയോ എന്നറിയാൻ ദിവസങ്ങൾ കാത്തിരിക്കണം. തിരഞ്ഞെടുപ്പ് കാലത്ത് രോഗവ്യാപനം കൂടിയിട്ടില്ലെങ്കിൽ നിലവിലത്തെ ട്രെൻഡ് തുടരുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പോസ്റ്റ് കോവിഡ് സിൻഡ്രോമുകളെ ഗുരുതരമായി കാണമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അനന്തര അവശതകൾ അനുഭവിക്കുന്നവർ പോസ്റ്റ് കോവിഡ് സെന്ററുകളെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.